Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fast Track Court

വ്യവസായിയുടെ കൊലപാതകം: വി​​ചാ​​ര​​ണ അ​​തി​​വേ​​ഗ കോ​​ട​​തി​​യി​​ൽ

പു​​ന: പൂ​​ന​​യി​​ൽ പ്ര​​തി​​ശ്രു​​ത വ​​ര​​നെ കൊ​​ക്ക​​യി​​ലേ​​ക്കു ത​​ള്ളി​​യി​​ട്ടു​​കൊ​​ന്ന കേ​​സി​​ൽ യു​​വ​​തി​​ക്കും കാ​​മു​​ക​​നു​​മെ​​തി​​രേ കൂ​​ടു​​ത​​ൽ തെ​​ളി​​വു​​ക​​ൾ ക​​ണ്ടെ​​ത്തി​​യ​​താ​​യി പോ​​ലീ​​സ്.

ശ​​ത​​കോ​​ടി​​ശ്വ​​ര​​നാ​​യ കേ​​ത​​ന്‍ വി​​ശാ​​ല്‍ അ​​ഗ​​ര്‍വാ​​ളി​​നെ (26) കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലാ​​ണ് ഇ​​യാ​​ളു​​മാ​​യി വി​​വാ​​ഹം നി​​ശ്ച​​യി​​ച്ചി​​രു​​ന്ന സി​​യ ഗോ​​യ​​ലും കാ​​മു​​ക​​ൻ ചേ​​ത​​ൻ ബാ​​ബു​​ലാ​​ൽ ചൗ​​ധ​​രി​​യും അ​​റ​​സ്റ്റി​​ലാ​​യ​​ത്.

കു​​റ്റ​​കൃ​​ത്യ​​ത്തി​​നു മു​​ന്പും ഇ​​തി​​നു​​ശേ​​ഷ​​വും ടെ​​ലി​​ഫോ​​ൺ ചാ​​റ്റു​​ക​​ൾ ഇ​​രു​​വ​​രും ഫോ​​ണി​​ൽ നി​​ന്ന് നീ​​ക്കം​​ചെ​​യ്ത​​താ​​യി പോ​​ലീ​​സ് ക​​ണ്ടെ​​ത്തി.

അ​​തി​​നി​​ടെ, കേ​​ത​​ൻ വി​​ശാ​​ലി​​ന്‍റെ കു​​ടും​​ബ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​പ്ര​​കാ​​രം കേ​​സി​​ന്‍റെ വി​​ചാ​​ര​​ണ​​യ്ക്ക് അ​​തി​​വേ​​ഗ കോ​​ട​​തി അ​​നു​​വ​​ദി​​ക്കാ​​ൻ മ​​ഹാ​​രാ​​ഷ്‌​​ട്ര സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചു. പ്ര​​മു​​ഖ അ​​ഭി​​ഭാ​​ഷ​​ക​​ൻ ഉ​​ജ്ജ്വ​​ൽ നി​​ഗ​​മി​​നെ സ്പെ​​ഷൽ പ്രോ​​സി​​ക്യൂ​​ട്ട​​റാ​​യും നി​​യ​​മി​​ച്ചു.

കേ​​ത​​ൻ വി​​ഗ് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​തും വി​​ക്കു​​ള്ളതും ഉ​​ൾ​​പ്പെ​​ടെയുള്ള കാ​​ര​​ണ​​ങ്ങ​​ളാ​​ൽ വി​​വാ​​ഹ​​ത്തി​​ൽ താ​​ത്പ​​ര്യ​​മി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്ന് ചോ​​ദ്യം​​ചെ​​യ്യ​​ലി​​ൽ സി​​യ സ​​മ്മ​​തി​​ച്ച​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Latest News

Corehub Up